image

ചിറ്റൂർ തത്തമംഗലം നഗരസഭ* മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളിൽ അവബോധം ഉണർത്തുന്നതിനായി എക്കോസെൻസ് ഹരിതസേന സ്കോളർഷിപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് ചിറ്റൂർ തത്തമംഗലം നഗരസഭ 2026 ഫെബ്രുവരി 11 ഇന് നഗരസഭ നെഹ്‌റു ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. നഗരസഭ പരിധിയിലെ 8 സ്കൂളുകളിൽ നിന്നും 75 കുട്ടികൾ ഹരിതസേന സ്കോളർഷിപ്പിനു അർഹരായി. സ്കൂളുകളിൽ ഹരിതസഭ ,ഇക്കോക്ലബ് രൂപീകരണം , വേസ്റ്റ് ടു ആർട് മത്സരങ്ങൾ നടത്തി, ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് തുക1500 രൂപയാണ് . നഗരസഭ ചെയർപേഴ്സൺ 

അഡ്വ . സുമേഷ് അച്യുതൻ പരിപാടി ഉദ്‌ഘാടനം ചെയ്യുകയും വിദ്യാർത്ഥികൾക്കുള്ള പ്രശംസ പത്രവും, മികച്ച സ്കൂളുകളായ ജി വി ജി എച് സ് സ് ചിറ്റൂർ , ജി യു പി എസ് ചിറ്റൂർ , സ്പെഷ്യൽ കാറ്റഗറി വിഭാഗത്തിൽ ജി യു പി എസ് തത്തമംഗലം എന്നീ സ്കൂളുകൾക്ക് പുരസ്കാരങ്ങൾ കരസ്ഥമാക്കി.അധ്യക്ഷത ശ്രീമതി. കൃഷ്ണ ലീല .ബി (വൈസ് ചെയർപേഴ്സൺ ), സ്വാഗതം ശ്രീ . ശ്രീരാഗ് .എം .സ് (നഗരസഭ സെക്രട്ടറി ), ആശംസകൾ ശ്രീ .മുഹമ്മദ് ആഷിക്.എം (വികസനകാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ),ശ്രീമതി. കെ .എ ഷീബ (ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ),ശ്രീ .ആർ.ബാബു (ആരോഗ്യ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ)

ശ്രീമതി. ജയന്തി .എം .ജി (പൊതുമരാമത്തു കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) ശ്രീ . എം ശശികുമാർ (വിദ്യാഭ്യാസ കല കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), കൗൺസിലർമാർ ആതിര യേശു , ഹസീന .പി ,ഉമയ്‌ബ .എ , വി .വൈ .വിജയൻ , ഗോപകുമാർ .പി ,രാധാകൃഷ്ണൻ .എം സുധ ബിജുഎന്നിവർ അറിയിച്ചു. നന്ദി ശ്രീമതി തങ്കം ടി .എ (നഗരസഭ ക്ലീൻ സിറ്റി മാനേജർ ). 2025-26 ദേശീയ തലത്തിൽ മികച്ച നഗരസഭകളെ തിരഞ്ഞെടുക്കുന്ന റാങ്കിങ് ആയ സ്വച്ഛ് സർവേക്ഷനെ-2025 കുറിച്ചും , സ്കൂളുകളിൽ ചെയ്യേണ്ട പ്രവർത്തങ്ങളെ കുറിച്ചും നഗരസഭ ക്ലീൻ സിറ്റി മാനേജർ ബോധവത്കരണം നടത്തി.