ചിറ്റൂർ-തത്തമംഗലം നഗരസഭയിൽ തണ്ണീർപ്പന്തൽ ആരംഭിച്ചു
ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്വച്ച് സർവേക്ഷൺ പരിപാടിയുടെ ഭാഗമായി നഗരസഭയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്ക് വേനൽച്ചൂടിൽ നിന്ന് ആശ്വാസമേകുന്നതിനായി തണ്ണീർപ്പന്തലും സൗജന്യ പാനീയ വിതരണവും ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. സുമേഷ് അച്യുതൻ നിർവഹിച്ചു.
വൈസ് ചെയർപേഴ്സൺ കൃഷ്ണലീല ബി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ. ഷീബ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി എം.ജി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കൗൺസിലർമാരായ രാധാകൃഷ്ണൻ എം, ഗോപകുമാർ പി, അനിത എൻ, രാഹുൽ കൃഷ്ണ, സുനിത ആറുമുഖൻ, രാധാമണി എസ് എന്നിവരും നഗരസഭ സെക്രട്ടറി ശ്രീരാഗ് എം.എസ് ഉൾപ്പെടെയുള്ള നഗരസഭ ജീവനക്കാരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
വേനൽക്കാലം അവസാനിക്കുന്നതുവരെ നഗരസഭയിൽ എത്തുന്ന പൊതുജനങ്ങൾക്ക് സൗജന്യ പാനീയ വിതരണം തുടരുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.